വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ജോണ്‍സണ്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:50.
തംതനന തംതാന തംതനന തംതാന തംതാനതാനാ... തംതനന തംതാന തംതനന തംതാന തംതാനതാനാ... തംതാനതാനാ തംതാനതാനാ തംതാനതാനാനാ.... ഹോ.. ഓഹോഹോ.. ചന്ദനക്കാവിലിന്നാറാട്ട് ചെമ്പകപ്പൂവിന് തേനൂട്ട്.. രാക്കടവിലമ്പിളിപ്പെണ്ണിന്‍ നീരാട്ട്.. തുമ്പിക്കും തുമ്പച്ചെറുക്കനും നല്ലില നാക്കിലയില്‍ രാപ്പവന്‍ തട്ടി ഉരുക്കിയ ചെമ്പഴുക്ക... ഓഹോഹോ.. (ചന്ദനക്കാവിലിന്നാറാട്ട്... ) പള്ളിത്തേരിറങ്ങി വന്നു പൂത്തിടമ്പ് പൂത്തുലഞ്ഞു വെള്ളിമല വേളിമലയിലൊരുത്സവാരവം.. (പള്ളിത്തേരിറങ്ങി.. ) ആറ്റുവക്കത്തൊരു താളവട്ടം ആറ്റക്കിളിയുടെ പത്തുമൊഴി.. (ആറ്റുവക്കത്തൊരു.. ) ചെക്കനും പെണ്ണിനും ചക്കരക്കൂടാരം... ഓഹോഹോഹോഹോ... (ചന്ദനക്കാവിലിന്നാറാട്ട്.. ) കാത്തു നിന്ന കാറ്റു വന്നു പാട്ട് കേട്ടു തൊട്ടുരുമ്മി കണ്‍കളിലായിരം മലര്‍വാക പൂത്തുപോയ്.. (കാത്തു നിന്ന.. ) അക്കരെ ഇക്കരെ കൂട്ടൊരുങ്ങി പത്തര മാറ്റുള്ള പൊന്നൊരുങ്ങി.. (അക്കരെ.. ) പെണ്ണിനും ചെക്കനും പോകാന്‍ രാത്തോണി... ഓഹോഹോഹോഹോ... (ചന്ദനക്കാവിലിന്നാറാട്ട്.. ) | |