അഞ്ചു വിളക്കെടുക്കാം
കൃഷ്ണ ഭക്തിഗാനങ്ങൾ
Anchu Vilakkedukkaam (Krishna Bhakthigaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനകരിങ്കുന്നം ചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.
 അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാർത്താം
അമ്പാടിക്കണ്ണനെ കാണേണം
അമ്പാടിക്കണ്ണനെ കാണേണം
(അഞ്ചുവിളക്കെടുക്കാം)
അരയാലിലയിൽ തിരുവിരൽ നുകർന്നരുളും
അമ്പോറ്റിയെ മുന്നിൽ കാണേണം(അരയാലിലയിൽ)
അമ്പോറ്റിയെ മുന്നിൽ കാണേണം
(അഞ്ചുവിളക്കെടുക്കാം)

ഗോകുലം ഉണർത്തുന്ന മുരളിയുമായെന്റെ
ഗോശാലകൃഷ്ണൻ എഴുന്നള്ളേണം(ഗോകുലം)
ഗോപിമാർ കൊതിക്കുന്ന കായാമ്പൂവുടലെഴും
ഗുരുവായൂരപ്പനെ കാണേണം(ഗോപിമാർ)
(അഞ്ചുവിളക്കെടുക്കാം)

മണിമുകിൽ അണിമെയ്യിൽ മന്ദാരക്കുളിർ മെയ്യിൽ
മുഴുകാപ്പുഴിഞ്ഞു തൊഴേണം(മണിമുകിൽ)
തിരുമലരടികളിൽ ഒരു തുളസിക്കതിരായ്
തീരുവാൻ എന്നെന്നും കാണേണം(തിരുമലരടികളിൽ)
(അഞ്ചുവിളക്കെടുക്കാം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts