അരുമ തൂകും
കൃഷ്ണ ഭക്തിഗാനങ്ങൾ
Aruma Thookum (Krishna Bhakthigaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനഎം പി ശിവം
ഗായകര്‍ജയമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.
അരുമ തൂകും മലയാളം അഴകേറിയ മണി കോർത്ത്
ഗുരുവായൂരപ്പാ നിനക്കു മാല ചാർത്തി
കാവ്യമാല ചാർത്തി
നീലത്തിരുമേനി ഞാൻ വണങ്ങി
കരങ്ങൾ കൂപ്പി ഇരു കരങ്ങൾ കൂപ്പി
(അരുമ തൂകും)

ഒരു മധുര പുഞ്ചിരിയോടെ
കരുണ പൊഴിയും അരവിന്ദാക്ഷൻ (ഒരു മധുര )
തിരുനാമ സ്തുതി പാടീ.. കൃഷ്ണാ..
തിരുനാമ സ്തുതി പാടി അർപ്പിക്കുന്നേ
കൃഷ്ണാ അർപ്പിക്കുന്നേ
(അരുമ തൂകും)

നരജീവിത ഭാഗ്യാനന്ദം
നൽകും ശ്രീ നാരായണനെ (നരജീവിത )
കരതാരിൽ ഭക്തിപൂർവം ഹരേ കൃഷ്ണാ
കരതാരിൽ ഭക്തിപൂർവം പൂജിക്കുന്നേൻ
ദേവാ പ്രാർത്ഥിക്കുന്നേൻ
(അരുമ തൂകും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts