കിളിവാതില്‍
കഫേ ലൌ
Kilivaathil (Cafe Love)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരതീഷ് വേഗ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2012 03:36:46.

കിളിവാതില്‍ മെല്ലെ തുറന്നോളൂ നീ
അനുരാഗം മൂളുന്ന പുലരിക്കാറ്റേ...
മഴവില്ലിന്‍ പാലം കടന്നു ചെന്നാല്‍
അവിടല്ലോ കാവ്യം നിറഞ്ഞ തീരം....
പൂമാലകള്‍ കോര്‍ക്കും രാഗാംഗനയോ
പൂവാകയിലൂറുന്നൊരു മധുവിന്‍ കണമോ....
വരവല്ലകിയോളം ശ്രുതി തന്‍ ചിറകില്‍
കണിവെള്ളരി കായ്ക്കുന്നൊരു പാടം തിരയാം....
കിളിവാതില്‍ മെല്ലെ തുറന്നോളൂ നീ
അനുരാഗം മൂളുന്ന പുലരിക്കാറ്റേ...

പൊന്നാതിര വിടരും മൊഴി തന്‍ തണുവായ്
ഹരിതാര്‍ദ്ര മൃദുവാം സ്വനം...
സ്വരശാരിക പകരും അലിവിന്‍ മധുവായ്
അഴകാര്‍ന്ന ദേവാങ്കണം...
ഏതോ വയൽ‌പ്പക്ഷി പാടി...
ചേതോഹരം നിന്‍ ഈണം.....
ആരോ വന്നു മീട്ടീ.....
ആരാകും.....
അനുരാഗം...
കിളിവാതില്‍ മെല്ലെ തുറന്നോളൂ നീ
അനുരാഗം മൂളുന്ന പുലരിക്കാറ്റേ...
മഴവില്ലിന്‍ പാലം കടന്നു ചെന്നാല്‍
അവിടല്ലോ കാവ്യം നിറഞ്ഞ തീരം....

ആ....ആ....ആ....ആ....

മന്ദാകിനിയൊഴുകും മഴ തന്‍ വഴിയില്‍
ചിറകാര്‍ന്ന നീലാംബരം....
ചെറു മൈനകള്‍ തിരയും...നിറവിന്‍ വയലില്‍
ഒരു കൊയ്ത്തു പാട്ടായ് സ്വയം....
ആരോ കവര്‍ന്നെന്റെ നെഞ്ചം...
അവനാരോ....
അഴകിന്‍ സ്നേഹവനിയില്‍
ഞാന്‍ കാതോര്‍ത്തു നിന്‍ ഗാനം....
(കിളിവാതില്‍ മെല്ലെ...)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts