കണ്ണിമാവിൻ
ഗസൽ മലർ
Kannimaavin (Gazal Malar)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവടകര കൃഷ്ണദാസ്
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍എരഞ്ഞോളി മൂസ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 04:36:15.

കണ്ണിമാവിൻ ചോട്ടിലെന്നെ നീ വിളിച്ചില്ലേ..പണ്ട്
ഉണ്ണിമാങ്ങ പാഞ്ഞെടുക്കാൻ മത്സരിച്ചില്ലേ
കാറ്റു വന്ന് കാട്ടുമുല്ലപ്പൂവിറുത്തില്ലേ ..അന്ന്
കൂട്ടുകാർ നാം പൂ പെറുക്കി മാല കോർത്തില്ലേ
(കണ്ണിമാവിൻ....)

അമ്പലക്കാടിൽ ചാരെ ആമ്പൽപ്പൊയ്ക (2)
തന്നിൽ അന്നിറക്കി നാമടയ്ക്കാത്തോടിനാൽ നൗക (2)
പൊന്നരളിപ്പൂമരത്തില്‍ കയറു നാം കെട്ടി മെല്ലെ
അന്നു കൊച്ചൂഞ്ഞാലയാടിക്കൊണ്ടു കൈമുട്ടി
(കണ്ണിമാവിൻ....)

തുമ്പിയെ നമ്മൾ വാലില്‍ നൂലു ബന്ധിച്ചു (2)
നീലവാനിലെത്ര പൂവിമാനങ്ങൾ പറപ്പിച്ചു (2)
കാലമാകും കാട്ടരുവി പാഞ്ഞു പോകുന്ന കാഴ്ച
കണ്ടു നിൽക്കെ നമ്മളും വളർന്നു പോയില്ലേ
മധുരസങ്കല്പങ്ങള്‍ നമ്മള്‍ പങ്കുവച്ചില്ലേ
എന്റെ മധുനിറച്ച പാന പാത്രം തച്ചുടച്ചില്ലേ
(കണ്ണിമാവിൻ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts