അബുദാബിയിലുള്ളോരെഴുത്തുപെട്ടി
ദുബായ് കത്തും മറുപടിയും
Abudabiyilullorezhuthu Pettti (Dubai Kathum Marupadiyum)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി കെ രാമമൂർത്തി
ഗാനരചനഎസ് എ ജമീൽ
ഗായകര്‍എസ് എ ജമീൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:48.
 
അബുദാബീലുള്ളോരെഴുത്തുപെട്ടീ
അന്നു തുറന്നപ്പോൾ കത്തു കിട്ടീ
എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്തു ഞാൻ കണ്ടു ഞെട്ടീ
മധുരാനുഭൂതികൾ അയവിറക്കി
മനസ്സിൽ വീണടിയും പൂ പെറുക്കീ
കരളിൻ ചുടുരക്ത മഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്തൊരുക്കീ

വാക്കുകൾ കൂരമ്പായ് കുത്തിത്തറയ്ക്കുന്നു
വാക്യങ്ങൾ ഒരു ഈർച്ച വാളായറുക്കുന്നു
കരളിനെ ഒരു നൂറു കഷ്ണം നുറുക്കുന്നു
കത്തു പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു
ഞെട്ടിപ്പോയീ.. ഹൃദയം പൊട്ടിപ്പോയി ...
ഞെട്ടിപ്പോയീ.. ഹൃദയം പൊട്ടിപ്പോയി
കത്തിനു മറുപടി തരാനൊരു പിടിയില്ല
മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോയി

എന്തെന്തു സുഖഭോഗം നിനക്കിന്നുണ്ടെന്നാലും
എന്നും സ്വർണ്ണം വെച്ച് വിളമ്പി നീ തിന്നാലും
ഏറെ ഫോറിൻ പണം ഗൾഫീന്നു വന്നാലും
എത്രയും സൂക്ഷിച്ച് വീട്ടിൽ നീ നിന്നാലും
പറ്റിപ്പോകും തെറ്റ് പറ്റിപ്പോകും
പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും
അയലത്ത് കടം എടുത്തിടുമൊരു ഗഡുവതിൽ പെട്ടും പോകും
നീയും പെട്ടു പോകും

പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്
പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്
അവസരമാണാവശ്യത്തിന്റെ മാതാവ്
അതിനിടം കൊടുക്കുന്നവൻ വിഡ്ഡികളുടെ നേതാവ്
കേൾക്കുന്നില്ലേ ... നമ്മളു കാണുന്നില്ലേ
കേൾക്കുന്നില്ലേ നമ്മളു കാണുന്നില്ലേ
സംഭവമതുമിതും അവിഹിതം പലതും നടന്നിട്ടില്ലേ
ഇപ്പോഴും നടക്കുന്നില്ലേ
ഇനിയും നടക്കുകില്ലേ

മലക്കല്ല പെൺ എന്നത് വല്ലാത്തൊരു വാക്കാണ്
മനസ്സിൽ വെടി വെച്ചോരിരട്ടക്കുഴൽ തോക്കാണ്
മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ്
മറുപടി പറയാനായ് കഴിയുന്നത് ആർക്കാണ്
തരിച്ചു പോകും ... പൗരുഷം തെറിച്ചു പോകും
തരിച്ചു പോകും പൗരുഷം തെറിച്ചു പോകും
പണത്തിന്റെ കൊടുമുടി ഞൊടിയിടെ കിടുകിടെ വിറച്ചു പോകും
കിടുകിടെ വിറച്ചു പോകും

പൂട്ടാതെ തന്തയായ് മന്നാന്റെ ഒരു മൂരി
ഗൾഫിലെ പുരുഷൻ എന്റെ കഥയുമതാണെൻ ഹൂറി
കറക്കാതെ കറവ വറ്റിയൊരു പശുവായ് നീ മാറി
ഇരുവരും ഇരുകരയിൽ യൗവനച്ചുമടും പേറി
ഇരിപ്പതിൽ എന്തർഥം ഞാടുത്ത പ്ലെയിൻ കേറി
ഉടനെ തന്നെ... തമ്മില് കാണാം പൊന്നേ
ഉടനെ തന്നെ തമ്മില് കാണാം പൊന്നേ
അല്ലെങ്കിൽ തട്ടിമുട്ടിക്കൂട്ടി ചട്ടിയിട്ടു പൊട്ടിപ്പോകും പെണ്ണേ
ചട്ടി പൊട്ടിപ്പോകും പെണ്ണേ
ചട്ടി മണ്ണാകും പെണ്ണേ....

മകനെയെടുത്തെനിക്ക് മതിയോളം മുത്താനും
മണിയറയിൽ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറു കൊണ്ടു സ്വന്തം നാട്ടിൽ പറന്നെത്താനും
വിധി തേടുന്നേ ... ഖൽബ് ശ്രുതി പാടുന്നേ
കൊതി കൂടുന്നേ ഖൽബ് ശ്രുതി പാടുന്നേ
ഗൾഫിനു വിട കൊടുത്തുടൻ കടൽ കടന്നിടാൻ വിധി തേടുന്നേ
റബ്ബിന്റെ വിധി തേടുന്നേ
കത്തു ചുരുക്കീടുന്നേ...........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts