കാളിന്ദി കേഴുമ്പോൾ
രാധാമാധവം
Kaalindi Kezhumpol (Radhamadhavam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംവി രമേശ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:47.
 
കാളിന്ദി കേഴുകയായി കണ്ണാ കാളിന്ദി കേഴുകയായി
സഖിയാം പ്രിയരാധ മയക്കം വിട്ടുണർന്നില്ല
മടങ്ങി മണിവർണ്ണൻ അക്രൂരൻ തെളിക്കും
ആ രഥമോടി മറയുകയായ്
(കാളിന്ദി കേഴുകയായി...)

പാടും കുയിൽക്കൂട്ടം മധുഗീതം മറക്കുന്നു
പാട്ടു പഠിപ്പിച്ച നിൻ വേണു തിരിയുന്നു
മാഴ്കും പശുക്കൾ തൻ മുലക്കണ്ണു ചുരത്തുന്നു
ഗോപ മലർവാട പൊന്നൂഞ്ഞാലഴിയുന്നു
കാട്ടുകടമ്പില്ല പൂക്കൾ പൊഴിക്കുന്നു
പേർത്തും നിന്നോർമ്മ കാട്ടിൽ നിറയുന്നു
രാധയറിയാതെ സഖിമാർ നിൻ മയില്‍പ്പീലി
വിരിയും വനിയിൽ തേടി അലയുന്നു
(കാളിന്ദി കേഴുകയായി...)

തായേ മറന്നോ നീ എന്നോതി പോറ്റമ്മ
വീണു വിലപിപ്പൂ നന്ദൻ തൻ മടിത്തട്ടിൽ
കുറ്റം പറഞ്ഞെത്തി കലഹിക്കും ഗോപസ്ത്രീ
വർക്കം കരൾ പൊട്ടി തയിർ പാത്രമുടക്കുന്നു
കള്ളക്കളി കാണാൻ മോഹം വളരുന്നു
കണ്ണിൽ നീർ പെരുകി കാഴ്ച മങ്ങുന്നു
ഗോപീകുലം തന്റെ മന്നൻ മാനസചോരൻ
വരുമോ ഇനിയും തളരുന്നമ്പാടി
(കാളിന്ദി കേഴുകയായി...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts