പൂ പോലെ
ഭാരമുള്ള കുരിശുകൾ
Poo Pole (Bhaaramulla Kurishukal)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജോബ്‌ ,ജോര്‍ജ്ജ്
ഗാനരചനശ്രീമൂലനഗരം വിജയന്‍
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:35.
പൂ പോലെ ചിരിച്ചോളേ കണ്ണ് കാട്ടി വിളിച്ചോളേ
പൂ പോലെ ചിരിച്ചോളേ കണ്ണ് കാട്ടി വിളിച്ചോളേ
കാര്യങ്ങള്‍ പറഞ്ഞിട്ട് കാട്ടില്‍പ്പോയൊളിച്ചോളേ
അന്നംകുട്ടീ പൊന്നുംകട്ടേ നിന്നെക്കെട്ടാന്‍ ഞാനില്ലേ
കണ്ണല്ലേ എന്‍ കരളല്ലേ നീ വെള്ളപ്പുകമണി മുത്തല്ലേ
(പൂ പോലെ )

കൊന്നപ്പൂ ചൂടിവന്നു മണ്ണപ്പം ചുട്ടു തന്നു
ഒന്നിച്ചിരുന്നു നമ്മള്‍ തന്നാനം പാടിയന്നു (കൊന്നപ്പൂ )
മന്ത്രോടി പുതച്ചിട്ടു മണവാട്ടി ചമഞ്ഞിട്ടു
മുല്ലപ്പൂം പന്തല് കെട്ടി എന്തെല്ലാം ചൊല്ലി (മന്ത്രോടി )
നമ്മള്‍ എന്തെല്ലാം ചൊല്ലി
(പൂ പോലെ )

വയനാടന്‍ കുന്നുകളില്‍ മയിലാഞ്ചിക്കാടുകളില്‍
മയിലാട്ടം കണ്ടു നില്‍ക്കും മാലാഖപ്പെണ്‍കൊടിയേ (വയനാടന്‍ )
മന്ത്രോടി പുതച്ചിട്ടു മണവാട്ടി ചമഞ്ഞിട്ടു
മുല്ലപ്പൂം പന്തല് കെട്ടി എന്തെല്ലാം ചൊല്ലി (മന്ത്രോടി )
നമ്മള്‍ എന്തെല്ലാം ചൊല്ലി
(പൂ പോലെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts