അരികത്ത് വാ
ഭാരമുള്ള കുരിശുകൾ
Arikathu Vaa (Bhaaramulla Kurishukal)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനനെല്‍സണ്‍ ഫെര്‍ണാണ്ടസ്
ഗായകര്‍സി ഒ ആന്റോ ,പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:35.




അരികത്തുവായെന്റെ അരുമപ്പിറാവേ
അരിമലര്‍ക്കാവിന്റെ അഴകിന്‍ കിനാവേ (അരികത്തു )
മഴമുകില്‍ കണ്ടെന്റെ മനമയിലാടുമ്പം
കതിര്‍കാണാപ്പൈങ്കിളീ കുളിരൊത്തു പാടു നീ (മഴമുകില്‍ )
(അരികത്തു)

വെണ്മുകില്‍ മാനത്തു വന്മുന കോര്‍ക്കുന്ന
ഇരവിന്റെ പൂക്കളില്‍ അരിമുല്ലപ്പൂക്കളില്‍ (വെണ്മുകില്‍ )
ഉണരുന്ന നിന്നാത്മമുരളി തന്‍ സംഗീതം
ഉണരുന്ന നിന്നാത്മമുരളി തന്‍ സംഗീതം
പകരുവാന്‍ നീ വരൂ ആരോമല്‍പ്പൈങ്കിളീ
പകരുവാന്‍ നീ വരൂ ആരോമല്‍പ്പൈങ്കിളീ
(അരികത്തു)

മധുമാസരാവിന്റെ മഴവില്ല് കോര്‍ക്കുന്ന
കരിവണ്ട് പാറനെന്‍ കരളിന്റെ കാമ്പിലായ് (മധുമാസ)
അഴലിന്റെ കൂട്ടിലെ അഴകിന്റെ പൈങ്കിളീ
അഴലിന്റെ കൂട്ടിലെ അഴകിന്റെ പൈങ്കിളീ
അരികത്തു വന്നൊരെന്‍ ആരോമല്‍പ്പൈങ്കിളീ
അരികത്തു വന്നൊരെന്‍ ആരോമല്‍പ്പൈങ്കിളീ
(അരികത്തു )
അരികത്തു വായെന്റെ അരുമപ്പിറാവേ .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts