മോഹനം ശിവ മോഹനം
ശിവദം
Mohanam Siva Mohanam (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2012 02:34:13.

മോഹനം അതിമോഹനം
ശിവശങ്കരം തവ ദര്‍ശനം
അര്‍ച്ചനം തനുലേപനം
ശിവകീര്‍ത്തനം പ്രിയതര്‍പ്പണം
നിത്യവും വേണം ദേവ -
പ്രീതി നേടേണം
ബുദ്ധനാവേണം
മോക്ഷപ്രാപ്തി തേടേണം
വഴി സദാശിവപൂജയൊന്നേ
(മോഹനം )

വില്വപത്രമിറുത്തു വയ്ക്കാം
പാദപൂജ തുടങ്ങണം
പരിപാവനാ വരദായകാ
നീ നോക്കുകില്ലേ‌
നീ കേള്‍ക്കുകില്ലേ
(വില്വപത്രമിറുത്തു )
ഒരു വിഭാതദിവാകരന്‍
പുലരൊളി ചൊരിഞ്ഞതു പോലെന്നും
കരളിലെ ഇരുളകലുവാന്‍
സദാശിവ നീ മാര്‍ഗ്ഗം
(മോഹനം )

ദുഃഖഭാരമിറക്കിവയ്ക്കാന്‍
എന്നെയങ്ങു തുണയ്ക്കണം
ശിവശങ്കരാ സുരവന്ദിതാ
നീ കാക്കുകില്ലേ
നീ ഏല്‍ക്കുകില്ലേ
(ദുഃഖഭാര )
ഒരു വസന്തസമീരനന്‍
പൂമണമുതിര്‍ത്തതു പോലെന്നും
ജനിയിലും മണമിയലുവാന്‍
സദാശിവ നീ മാര്‍ഗ്ഗം
(മോഹനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts