ശങ്കരാ ശിവ ശങ്കരാ
ശിവദം
Shankara Siva Shankara (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2012 02:41:33.

ശങ്കരാ ശിവശങ്കരാ യമകിങ്കരന്മാര്‍ വന്നിതാ
മമ സങ്കടം നീയറിഞ്ഞുവോ
ഈ മാര്‍ക്കണ്ഠേയനെ മറന്നുവോ (2)

(ശങ്കരാ )

ആയുസ്സിന്‍ പുസ്തകത്തില്‍
പതിനാറു താളുകള്‍ മാത്രമായി
എന്തിനേകിയെനിക്കു നീ
തമ്പുരാനേ പറയുമോ
(ആയുസ്സിന്‍ )
ചന്തമുള്ളൊരു ഭൂമിയില്‍
മകരന്ദപൂരിതജീവിതം
ചുണ്ടിലേക്കു തൊടുന്നതിന്‍മു -
മ്പെന്തിനെന്നെ വിലക്കി നീ
ശങ്കരാ ശിവശങ്കരാ

ആശിക്കുന്നതു കുറ്റമോ
പതിനാറു വയസ്സൊരു ജന്മമോ
പാപമെന്തേ ചെയ്തു ഞാന്‍
പരിഹാരമില്ലേ ഒന്നിനും
(ആശിക്കുന്നതു )
മരണദേവനെ ജയിക്കുവാന്‍
നീ മൃത്യൂഞ്ജയനാകില്ലയോ
പുണ്യമീ ശിവലിംഗമല്ലാ -
തില്ലയാശ്രയമൊന്നുമേ
ശങ്കരാ ശിവശങ്കരാ

(ശങ്കരാ )

ഓം ത്രയമ്പകം യജാമഹേ
സുഗന്ധിം പുഷ്ഠിവര്‍ദ്ധനം
ഉര്‍വ്വാരുകമേവബന്ധനാത്
മൃത്യോര്‍മോക്ഷീയമാമൃതാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts