വാതാലയേശനേ
എന്റെ ഗുരുവായൂരപ്പാ
Vaathaalayeshane (Ente Guruvayoorappa)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:34.
 
വാതാലയേശനെ കണി കാണണം
മിഴികൾക്കാ ദർശനം നിറവേകണം
കരളിലെ തൂവെണ്ണ തിരിച്ചേകണം
ഒരു മയിൽപ്പീലിക കടം വാങ്ങണം
(വാതാലയേശനെ ....)

മഞ്ചാടി വാരുമെൻ നെഞ്ചാകെ നിറയുന്ന
കൃഷ്ണാ ശ്രീകൃഷ്ണാ വാസുദേവ കൃഷ്ണാ (2)
അഞ്ജനവർണ്ണമിയന്ന ശിരസ്സില്
മഞ്ജുള പിഞ്ചിക ചൂടിയൊരുങ്ങിയ കഞ്ജവിലോചന ഗാത്രം
വരി നിന്നു കണ്ടു തൊഴുവാൻ എന്നും ഇടയാകണം
(വാതാലയേശനെ ....)

നന്മകൾ വിളയുന്ന ജന്മങ്ങൾ വിടർത്തുന്ന
കൃഷ്ണാ ശ്രീകൃഷ്ണാ പാഹി പാഹി കൃഷ്ണാ (2)
ചിത്തമതിങ്കലുരഞ്ഞൊരു കാളിയ പത്തി മടക്കിന
നൃത്തമതാടിയൊരുത്തമ സുന്ദര ഗാത്രം
കൊതിയോടെ നിന്നു തൊഴുവാൻ ഇന്നു വരമേകണം
(വാതാലയേശനെ ....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts