പ്രിയനേ പ്രിയമാനസനേ
എന്റെ ഗുരുവായൂരപ്പാ
Priyane Priyamaanasane (Ente Guruvayoorappa)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:34.
 
പ്രിയനേ പ്രിയമാനസനേ നീയെവിടേ
യമുനാ നദിയിരവുകളിൽ തിരയുന്നു
പൊൻ ചിലമ്പിട്ട പാദങ്ങൾ ചഞ്ചലിച്ചീടുമോ
പൂക്കടമ്പിന്റെ താഴത്ത് വന്നിരുന്നീടുമോ
പാടാമോ നീയോടക്കുഴൽ
ഹരികൃഷ്ണാ മുകുന്ദഹരേ
(പ്രിയനേ പ്രിയമാനസനേ...)

രാധ വന്നീടുമോ അനുരാഗമാർന്നീടുമോ
നവരാവുണർന്നീടുമോ രതിരംഗമായീടുമോ (2)
ഹരികാംബോജി രാഗത്തിൽ ലയമായ് ലോകമൊന്നാകാൻ
കാളിന്ദി തിരയുന്നിതാ ഹരികൃഷ്ണാ മുകുന്ദഹരേ
(പ്രിയനേ പ്രിയമാനസനേ...)

മണ്ണു തിന്നീടുമോ നറുവെണ്ണ കട്ടീടുമോ
ഹരി കാലി മേച്ചീടുമോ പൂഞ്ചേല മാറ്റീടുമോ
കളിയായ് ചെയ്ത കാര്യങ്ങൾ പൊരുളായ് ലോകമോർക്കുമ്പോൾ
കാളിന്ദി കരയുന്നിതാ ഹരികൃഷ്ണാ മുകുന്ദഹരേ
(പ്രിയനേ പ്രിയമാനസനേ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts