കണ്ടൂ കണ്ണനെ
എന്റെ ഗുരുവായൂരപ്പാ
Kandu Kannane (Ente Guruvayoorappa)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:33.
 
കണ്ടു കണ്ണനെ കാർകൊണ്ടൽ വർണ്ണനെ
സ്നേഹം പെയ്യും കരളുമായ് ഗുരുവായൂരപ്പനെ
നിറതാലക്കതിരാടും പുലരിപ്പുഞ്ചിരി പോലെ
വിലസും കോമളബാലനെ ശ്രീകൃഷ്ണനെ
ഒരു ഗാനത്തിര പോലിന്നനുരാഗത്തിരി നീട്ടി
ഉലകം നിറയും കണ്ണനെ മണിവർണ്ണനെ
അച്യുത കേശവ ബാലഗോപാലക
സച്ചിദാനന്ദ ശ്രീ വാസുദേവാ നമോ
(കണ്ടു കണ്ണനെ....)

വൃശ്ചിക മാസത്തിൽ ഏകാദശീ വ്രതം നോൽക്കുന്നു പ്രിയജനം
കൂത്തമ്പലത്തില് ദ്വാദശിയിൽ പണമേകുന്നു ശുഭകരം
ദിനവും നാമജപവും ഭഗവത്പാദ പൂജകളും
വിധി പോലെ ചെയ്യുമ്പോൾ കാത്തു കൊള്ളണമേ
അച്യുത കേശവ ബാലഗോപാലക
സച്ചിദാനന്ദ ശ്രീ വാസുദേവാ നമോ
(കണ്ടു കണ്ണനെ....)

വൈശാഖമാസത്തിൽ ശ്രീഗുരുവായൂരിൽ കൂടാം കൈ തൊഴുതിടാം
കണ്ണനുമൊന്നിച്ചു കൃഷ്ണാട്ടം കാണുവാൻ നേടാം ഈ അവസരം
തളരും ഭകത ഹൃദയം പുണ്യ പാൽക്കടൽ നീന്തും
വൈകാതെയാ ജന്മം പൂത്തുലഞ്ഞീടണേ
അച്യുത കേശവ ബാലഗോപാലക
സച്ചിദാനന്ദ ശ്രീ വാസുദേവാ നമോ
(കണ്ടു കണ്ണനെ....)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts