ഗുരുവായൂരപ്പാ നിൻ
നാരായണ ജയ (II)
Guruvayurappa nin (Naraayana Jaya (II))
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഷോബിൻ കണ്ണങ്ങാട്ട്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2020 13:10:17.
ഗുരുവായൂരപ്പാ നിന്‍ ദിവ്യദര്‍ശനം തേടി-
അലയുന്നൊരാത്മാവിനെ അനുഗ്രഹിക്കൂ
ആ പുണ്യദര്‍ശനം എന്നിലേക്കേകുവാന്‍
പലജന്മമായി ഞാന്‍ കാത്തിരിപ്പൂ

ഒരുരാഗമായി നിന്‍ മുരളിയിലുണര്‍ന്നീടാന്‍
ഒരുപത്മദളമായി നിന്‍ തൃപ്പാദം ചേര്‍ന്നീടാന്‍
ആനന്ദചിന്മയനേ നിന്‍ രൂപം കണികാണാന്‍
ഗോപുരനടയിലെന്‍ മിഴിനാളമെരിയുന്നേന്‍
കൃഷ്ണാ...കൃഷ്ണാ...ഗുരുവായൂരപ്പാ

ആനന്ദകണ്ണീരാലഭിഷേകം ചെയ്തീടാന്‍
തിരുവാകചാര്‍ത്തണിഞ്ഞ തിരുമെയ്‌ തൊഴുതീടാന്‍
ആമയനാശന നിന്‍ കാരുണ്യം പൊഴിഞ്ഞീടാന്‍
ശ്രീകോവില്‍ നടയിലെന്‍ നെയ്ത്തിരി ഒഴിയുന്നേന്‍
കൃഷ്ണാ...കൃഷ്ണാ...ഗുരുവായൂരപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts