മാരിമേഘപ്പീലി
പൊൻപീലി
Maarimeghappeeli (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:33.
 
മാരിമേഘപ്പീലി ചൂടും മായവനേ
എൻ മാനസമാം പാൽക്കടലിലെ മാധവനേ (2)
ബ്രഹ്മനിദ്രയിൽ നിന്നെ പള്ളിയുണർത്താൻ
വന്നു നിൽക്കും പാണനല്ലോ ഞാൻ
ഉണര് തുയിലുണര്
മിഴിയുണരുണരെൻ ഗുരുവായൂരപ്പാ
(മാരിമേഘപ്പീലി.....)

നിർമ്മാല്യമായ് വാകച്ചാർത്തായ്
നിർമ്മലനേ നിരുപമനേ നീൾമിഴിയുണര് (2)
ദീപമുണര് തീർത്ഥമുണര് കളഭച്ചാർത്തുണര്
വനമാലയുണര് വത്സമുണര് കൗസ്തുഭമുണര്
കല്പാന്ത പ്രളയത്തിലൊരാലിലയുണര്
ഉണരുണരുണരുണര്
(മാരിമേഘപ്പീലി.....)

എല്ലാരും പോയ് മായാമയനേ
ഉള്ളലിഞ്ഞു കനിവു നിറഞ്ഞൊരു വരമുണര് (2)
നാദമുണര് പാദമുണര് കോലക്കുഴലുണര്
അനുരാഗമുണര് ശംഖമുണര് കുണ്ഡലമുണര്
വൈകുണ്ഠതിരുനടയിലെ വൈഭവമുണര്
ഉണരുണരുണരുണര്
(മാരിമേഘപ്പീലി.....)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts