ഏകാദശി
പൊൻപീലി
Ekaadasi (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
ഏകാദശിസന്ധ്യയിൽ പാവമെന്റെ മൺകുടിലിൽ
ഞാനങ്ങയെ മനസ്സിൽ വെച്ചൊരു നെയ്ത്തിരി കത്തിച്ചു (2)
അറിയുന്നേൻ ഭഗവാനെ അതു നിന്നുടെ ചുറ്റമ്പലമതിൽ
ആയിരത്തിരിയായ് തെളിഞ്ഞല്ലോ
(ഏകാദശിസന്ധ്യയിൽ ...)

ഒരു മിഴിനീർക്കണമവിടുത്തെ ചേവടിയിൽ തൂവുമ്പോൾ
ഗുരുവായൂർ പൊൻതിടമ്പിനുമഭിഷേകം (2)
ഒരു ഗോപിക്കുറിയിന്നെന്റെ നെറ്റിയിൽ ഞാനണിയും നേരം
ഗുരുവായൂർ കണ്ണാ നിന്റെ കളഭച്ചാർത്ത്
തൊഴുതാലും മതിയാവാത്ത കനകച്ചാർത്ത്
ഏകാദശിസന്ധ്യയിൽ ...
(ഏകാദശിസന്ധ്യയിൽ ...)

ഒരു പൂവിതൾ നിൻ തിരുവടിയിൽ വെറുതേ ഞാൻ വെയ്ക്കുമ്പോൾ
ഗുരുവായൂർ കണ്ണനണിയും വനമാല (2)
തിരുനാമം പാടിപ്പാടി വെറുതേ ഞാനലയും നേരം
ഗുരുവായൂരമ്പലത്തിൽ മുരളീഗാനം
കേട്ടാലും മതിയാവാത്ത കുയിലിൻ ഗാനം
(ഏകാദശിസന്ധ്യയിൽ ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts