ഗുരുവായൂർ കണ്ണാ
പൊൻപീലി
Guruvayoor Kannaa (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
 
ഗുരുവായൂർ കണ്ണാ നിന്നെ ഒരുവട്ടം കാണാനിന്നും
അലയുന്നൊരു മാനവേദൻ ഞാൻ (2)
അവിടുന്നീ കഥയറിയാതെ അറിയുന്നതു ഭാവിക്കാതെ
ഒരു കള്ളപ്പുഞ്ചിരി തൂകി നിൽക്കുന്നു
ഞാൻ തിരുമുൻപിൽ കൽവിളക്കായ് എരിയുന്നു
(ഗുരുവായൂർ കണ്ണാ...)

അമ്മ യശോദ പറഞ്ഞാലും ചൊൽ കേൾക്കാത്ത നിരാമയനേ
വില്വമംഗലം അടിയനു വേണ്ടി ചൊല്ലിയ കാരിയമെന്തായി (2)
ബ്രഹ്മമാം പൊന്നാലിൻ ചോട്ടിൽ വന്നു നിൽക്കുകയല്ലോ ഞാൻ
എൻ മുന്നിൽ വരുമോ നീ പൊന്നുണ്ണീ
(ഗുരുവായൂർ കണ്ണാ...)

അന്നൊരു പുണ്യമുഹൂർത്തത്തിൽ അഞ്ജനമേഘക്കൊടി പോലെ
വന്നണഞ്ഞൊരു പൈതലിനെ പോയ് പുൽകിയൊരെൻ കഥയെന്തായി (2)
കണ്ടു പിരിയാനത്രേ അനുമതി കൈയ്യിൽ വന്ന മയില്‍പ്പീലി
അണിയുമ്പോൾ കൃഷ്ണാട്ടം പൊന്നുണ്ണീ
(ഗുരുവായൂർ കണ്ണാ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts