കൊല്ലക്കടയിൽ
അരപ്പിരിയിളകിയ ലോകം
Kollakkadayil (Arappiri Ilakiya Lokam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ചന്ദ്രമതി ,മച്ചാട് വാസന്തി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:31.

കൊല്ലക്കടയില്‍ സൂചി വിക്കണതെന്തിനാണ്.. മോളേ
കള്ളച്ചിരിയാല്‍ കാരിയം മൂടണതെന്തിനാണ്... കൊല്ലക്കടയില്‍..
(കൊല്ലക്കടയില്‍... )

വള്ളിക്കുടിലില്‍ വെറുതെ പോയാല്‍
തുള്ളിച്ചാടാന്‍ തോന്നൂല്ലാ.. (വള്ളിക്കുടിലില്‍.. )
മുല്ലപ്പൂവിനു പോയാലിങ്ങനെ
കള്ളക്കണ്ണൊളി കാണൂല്ലാ... (മുല്ലപ്പൂവിനു.. )
(കൊല്ലക്കടയില്‍... )

അല്ലിത്താമര നുള്ളാന്‍ പോയാല്‍
ആടിപ്പാടി നടക്കൂല്ലാ.. (അല്ലി.. )
പൂക്കള്‍ പറിക്കാന്‍ പോയെന്നാകില്‍
പുത്തന്‍ വളയിത് പൊട്ടൂല്ലാ.. (പൂക്കള്‍.. )
(കൊല്ലക്കടയില്‍.. )

കുടവും പേറി നീരിനു പോയാല്‍
കുടുകുടെ നിന്നു ചിരിക്കൂല്ലാ.. (കുടവും.. )
കൂട്ടരെ കാണാന്‍ പോയാല്‍ കവിളില്‍
കുങ്കുമമിങ്ങനെ കേറൂല്ലാ.. (കൂട്ടരെ.. )
(കൊല്ലക്കടയില്‍.. )

ആട്ടിനെ മേയ്ക്കാന്‍ അകലെ പോയാല്‍
അഞ്ചും പുഞ്ചിരി കാണൂല്ലാ.. (ആട്ടിനെ.. )
പാല് കൊടുക്കാന്‍ പോയാലാരും
പാരില്‍ തിരിഞ്ഞു നോക്കൂല്ലാ.. (പാല്.. )
(കൊല്ലക്കടയില്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts