യമുനേ ഒഴുകൂ
അരങ്ങ്‌
Yamune Ozhukoo (Arangu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ഗായത്രി അശോകൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
 
യമുനേ ഒഴുകൂ തരളിതയായു്
രാധാഹൃദയത്തിന്‍ നൊമ്പരശ്രുതിയോലും
യദുകുലവനമാലിയില്‍
അറിയാതോവിന്‍ വിപിനങ്ങളില്‍
(യമുനേ )
യമുനേ ഒഴുകൂ തരളിതയായു്

അനുരാഗിണി രാധ മാധവമുരളിയില്‍ ഹംസധ്വനിയായിരുന്നു (2)
ഇളവെയില്‍ പൊന്നു പോല്‍ കായാമ്പൂമേനിയില്‍ ഉരുകിയതവളായിരുന്നു
എങ്കിലും രാധ തന്‍ കാമന അഖിലവും കണ്ണന്‍ അറിയാഞ്ഞതെന്തേ
ആ കണ്ണുനീര്‍ കാണാഞ്ഞതെന്തേ
യമുനേ ഒഴുകൂ തരളിതയായു്

അപരാജിത രാധ രാജീവനേത്രന്റെ മുമ്പിലേ തോറ്റിരുന്നുള്ളൂ (2)
ഗോപവധൂജനം കവര്‍ന്നൊരാ നാഥന്റെ മാനസം അവള്‍ക്കായിരുന്നു
എന്നിട്ടും രാധ തന്‍ കണ്ണിലെ കാര്‍മുകില്‍ കണ്ണന്‍ അറിയാഞ്ഞതെന്തേ
ആ കദനത്തിലലിയാഞ്ഞതെന്തേ
(യമുനേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts