കാലം കുലച്ചത്
ഭാവ ഗീതങ്ങൾ
Kaalam kulachathu (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:28.
 കാലം കുലച്ചത് ഉന്നം പിഴച്ചത്
കഥയിലെ അകപ്പൊരുള്
കാലം കുലച്ചത് ഉന്നം പിഴച്ചത്
കഥയിലെ അകപ്പൊരുള് അതു
കാവ്യം പൊലിക്കും പാടലില്‍ ആക്കുവത്
കവിയുടെ കരവിരുത് അതു
കവിയുടെ കരവിരുത്
(കാലം കുലച്ചത് )
യൌവ്വനം വനമിളക്കി
നായകന്‍ തേരില്‍ പറന്നെത്തീ(യൌവ്വനം)
നായാടാന്‍ വില്ലില്‍ ശരം തൊടുത്തു
അമ്പുകള്‍ പാഞ്ഞതാരുടെ നേര്‍ക്കോ
ആരവള്‍ മൃഗസുന്ദരിയോ മുനികന്യകയോ
മറ്റേതോ അശരണയോ..
(കാലം കുലച്ചത്)
ശാപത്താല്‍ ഓര്‍മ്മ മരിച്ചു നായകന്‍
കോപത്താല്‍ മുഖം തിരിച്ചു (ശാപത്താല്‍)
വിസ്മൃതിതന്‍ കൂപത്തില്‍ സ്വയം പതിച്ചു
അഭിജ്ഞാന മുദ്രാമോതിരത്താലേ
കാമനാ നവബന്ധുരമായ് പ്രണയാങ്കുരമായ്
പൂവിട്ട് സ്വര്‍ഗങ്ങളില്‍
(കാലം കുലച്ചത് )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts