ലാൽ ‌സലാം സഖാക്കളേ
ക്വയർ സോങ്ങ്സ്
Laal Salaam Sakhaakkale (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍ലഭ്യമല്ല
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:26.

ലാൽ സലാം സഖാക്കളെ
ലാൽ സലാം സഖാക്കളെ
സലാം സലാം സലാം
സലാം സഖാക്കളേ

ലോകം മുഴുവൻ മോചനമതിനായ്
പൊരുതും വിപ്ലവകാരികളേ
സമത്വ സുന്ദര പതാകയേന്തിയ
മാനവ സത്യാന്വേഷികളേ
നിങ്ങൾക്കഭിവാദ്യങ്ങൾ
സംസ്കാരത്തിൻ താലമിതാ
അഷ്ടമംഗല ദീപമിതാ
(ലാൽ സലാം...)

ഗംഗകൾ വോൾഗകൾ
യാംഗ്സികൾ നൈലുകൾ
ഒന്നായൊഴുകട്ടെ
ഉണരും പടഹധ്വനിയും ഹൃദയ
സ്പന്ദനവും ഒന്നാകട്ടെ
ധർമ്മം പുലർന്നിടട്ടെ
സത്യം പുലർന്നിടട്ടെ
നീതികൾ പുലർന്നിടട്ടെ
(ലാൽ സലാം...)

ലെനിന്റെ ചിരിയുടെ മുത്തും സഞ്ചിത
സംസ്കാരത്തിൻ വിത്തും
ഉഴുതു മറിച്ചീ മണ്ണിൽ വിതയ്ക്കും
വിശ്വ വിമോചകരേ
സ്വാഗതമരുളീടുന്നു
പ്രതിഭകൾ തൻ വീഥിയിതാ
ജനതതി തൻ വേദിയിതാ
(ലാൽ സലാം...)

ആയിരം പൂവുകൾ ആയിരം പുലരികൾ
വിരിയിച്ചെടുപ്പവരേ
ഇന്നീ നിള തൻ മക്കൾ ഞങ്ങൾ
നിങ്ങളെയെതിരേൽക്കുന്നു
ഇതിലേ ഇതിലേ ഇതിലേ
നിർമ്മിതി തൻ വേളയിതാ
സംഗമത്തിൻ വേളയിതാ
(ലാൽ സലാം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts