സ്വാമി ശരണം
അയ്യപ്പാഞ്ജലി വോ 1
Swaami Sharanam (Ayyappaanjali Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:19.

സ്വാമി ശരണം സ്വാമി ശരണം സ്വാമിയേ
അയ്യൻ ശരണം അയ്യപ്പശരണം സ്വാമിയേ
(സ്വാമി ശരണം..)

ദേവനന്ദന സ്വാമിയേ സ്വാമിയേ
ജീവിതത്തിനു തണലേകുന്നൊരു സ്വാമിയേ
സത്യസുന്ദര സകലകലാധിപ ശാസ്ത്ര ജേതാവേ
നിത്യപൂജയിലൊടി വരൂ നീ ശാസ്താവേ
സ്വാമിയേ...)

ശക്തിദായകാ സ്വാമിയേ സ്വാമിയേ
ഭക്തവേദന മാറ്റിടുന്ന സ്വാമിയേ
സ്വർഗ്ഗമംഗള മേഘമേ നിൻ പുഷ്പവർഷത്തിൽ
ദുഃഖമൊക്കെ മറന്നീടുന്നു ദേവനേ
(സ്വാമിയേ...)

വേദവന്ദിതേ സ്വാമിയേ സ്വാമിയേ
പാദപൂജയിലനുഗ്രഹിക്കൂ സ്വാമിയേ
വേദ മന്ത്രപ്പൊരുളായൊരു നീയുള്ളിലെക്കണ്ണിൽ
നിത്യവും തിളങ്ങിടണമയ്യനേ
(സ്വാമിയേ...)

ഹരിഹരസുതനേ സ്വാമിയേ
ഗിരിവരസുതനേ സ്വാമിയേ
ശബരിഗിരീശാ ശരണം ശരണം
കലിയുഗദേവാ ശരണം ശരണം
മാലയണിഞ്ഞൂ സ്വാമിയേ
മഞ്ഞയണിഞ്ഞൂ സ്വാമിയേ
മൺദലനോമ്പ് ശരണം ശരണം
ശുദ്ധം ശുദ്ധം ശരണം ശരണം
ദിനവും പൂജ സ്വാമിയേ
ഉള്ളിൽ പൂജ സ്വാമിയേ
ഇരുമുടിയേന്തി ശരനം ശരണം
ഉള്ളു നിറച്ചു ശരണം ശരണം
കല്ലും മുള്ളും സ്വാമിയേ
മലരാകുന്നു സ്വാമിയേ
എരുമേലിയ്ക്കും ശരണം ശരണം
പേട്ട തുള്ളി ശരണം ശരണം
പമ്പാനദിയേ സ്വാമിയേ
പടിയേറുന്നേ സ്വാമിയേ
പന്തള നന്ദാ ശരണം ശരണം
പാപവിമുക്താ ശരണം ശരണം
അമ്പലമെത്തീ സ്വാമിയേ
അരികിൽ വന്നൂ സ്വാമിയേ
മുടികളിറക്കി ശരണം ശരണം
മനവുമിറക്കി ശരണം ശരണം
നേർച്ചയിടുന്നു സ്വാമിയേ
നേരേ നിന്നു സ്വാമിയേ
ദീപാരാധന ശരണം ശരണം
ദേവ വെളിച്ചം ശരണം ശരണം
അങ്ങേക്കണ്ടു സ്വാമിയേ
ഉള്ളു കുളിർത്തു സ്വാമിയേ
ധർമ്മദേവാ ശരണം ശരണം
മംഗളദേവാ ശരണം ശരണം
(സ്വാമിയേ.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts