ഓണക്കാലം
മധുമഴ
Onakkaalam (Madhumazha)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇ വി വത്സൻ വടകര
ഗാനരചനഇ വി വത്സൻ വടകര
ഗായകര്‍കണ്ണൂർ ചന്ദ്രശേഖരൻ ,ഉഷ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:17.

ഓണക്കാലം പിറന്നെടി പൊന്നോണത്തുമ്പീ
ഓണവില്ലും തെളിഞ്ഞെടീ സിന്ദൂരക്കുരുവീ (ഓണക്കാലം )
എങ്ങു നിന്റെ താമസം എവിടെയാണ് മാനസം
എങ്ങു നിന്റെ താമസം എവിടെയാണ് മാനസം
ഇന്നു നിന്റെ സ്വപ്നങ്ങളില്‍ ഞാനുണ്ടോ

ഓണത്തുമ്പിയ്ക്കറിയുമോ പൂര്‍വ്വകാലം
ഓമനിച്ച നമ്മുടെ പ്രണയകാലം
ഓണത്തുമ്പിയ്ക്കറിയുമോ പൂര്‍വ്വകാലം
ഓമനിച്ച നമ്മുടെ പ്രണയകാലം
ചൂടിത്തന്ന പൂവുകള്‍ വാടിപ്പോയ നാളുകള്‍
ചൂടിത്തന്ന പൂവുകള്‍ വാടിപ്പോയ നാളുകള്‍
ഇന്നുമെനിക്കോര്‍മ്മകളില്‍ പൂക്കാലം

ആദ്യാനുരാഗവും ആദ്യത്തെ പുഞ്ചിരിയും
മറക്കുവാനാകുമോ മരിക്കുവോളം
ഓര്‍മ്മതന്‍ കൈവളപ്പൊട്ടുകള്‍ നീയിന്നും
താലോലിക്കുന്നുവോ താരാട്ട് പോല്‍
വെള്ളിക്കൊലുസ്സും നിന്റെ കള്ളച്ചിരിക്കൊഞ്ചലും
കള്ളിപ്പെണ്ണിന്‍ ചൊടിയിലെ തേനുറഞ്ഞ മൊഴികളും
കാലമിട്ട കൈവിലങ്ങുമെല്ലാം മറന്നുവോ
(ഓണത്തുമ്പിക്കറിയുമോ )

ജാലകപ്പാളി തന്‍ ചാരത്തു നില്‍ക്കവേ
ഏതോ വിദൂരതയില്‍ മിഴി ചാരുന്നു
ഓര്‍മ്മ തന്‍ തേരുരുള്‍ പാട്ടിന്റെ ശീലുകള്‍
ആകാശച്ചെരുവിലായ് അലതല്ലുന്നു
നഷ്ടവസന്തങ്ങള്‍ തന്‍ പൊന്‍ ചിലങ്ക അണിയുവാന്‍
കാലത്തിന്റെ മായയാല്‍ കാമിനിയായ് മാറുവാന്‍
ഇന്നുമെന്റെ ചിന്തകളില്‍ പൊയ്പ്പോയ കാലം
(ഓണക്കാലം )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts