മലകളിൽ വെച്ചൊരുമല
ശരണമഞ്ജരി
Malakalil Vachorumala (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: December 30 2020 13:47:50.
മലകളില്‍ വെച്ചൊരുമല ശബരിമാമലാ
പുണ്യ നദികളില്‍ വെച്ചൊരു നദി പമ്പാ നദീ
കലിയുഗത്തിന്‍ ഒരു ദൈവം സ്വാമി അയ്യപ്പന്‍
ഞങ്ങള്‍ ശരണഗാഥ പാടിയിന്ന് മലകയറുന്നൂ...

പോന്ന വഴിയില്‍ ഒക്കയും ദുഃഖമല്ലോ
പോകേണ്ടും വഴികളിലും ദുഃഖമല്ലോ
കപടലോകവനമിവിടെ കാമക്രോധലോഭങ്ങള്‍
കരികരടികള്‍ പുലികള്‍ നിന്റെ ശരമെവിടെ
ശംഖുസ്വരമെവിടെ മുക്തിവരമെവിടെ

ചെയ്ത പാപമൊക്കയും പുണ്യമായീ..
പെയ്തൊഴിഞ്ഞ മേഘങ്ങള്‍ ധന്യരായീ..
പതിനെട്ടില്‍ തൊണ്ടുടഞ്ഞു..
പതിരൊഴിയും ജീവിതത്തിന്‍
നിറകരളുകള്‍ ഞങ്ങള്‍ നിന്‍റെ മുഖമെവിടെ
ജ്യോതിര്‍മുഖമെവിടെ മോക്ഷസുഖമെവിടെ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts