പച്ചമല കിളികളേ
ശരണമഞ്ജരി
Pachamala Kilikale (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 09:58:23.
പച്ചമല കിളികളെ... പവിഴമല കിളികളെ...
പമ്പയാറ്റില്‍ കുളികഴിഞ്ഞു വാ വാ
പതിനെട്ടാം പടികയറി വാ വാ
പുണ്യരൂപം തൊഴുതു വാ
സന്നിധാനം ചുറ്റിവാ
കണ്ണുനീരില്‍ ആറാടി പാറി വാ
മുക്തി കണ്ണുനീരില്‍ ആറാടി പാറി വാ

ഇരുമുടിയില്‍ പ്രാരബ്ധ ചുമടുമേന്തി
എരുമേലിയില്‍ ഒരുമിച്ചു പേട്ടതുള്ളി
ഹരിഹരാഷ്ടകം ജപിക്കും മരനിരകള്‍ക്കിടയിലൂടെ
വഴിതെളിക്കാന്‍ ഞങ്ങളൊത്തു വാ..
മൂന്നാം മിഴി തുറക്കും വെട്ടമായി വാ..

പമ്പയുടെ തീരങ്ങളില്‍ കൂടുകൂട്ടി
പാലൊഴുക്കും പൂന്നിലാവില്‍ ഉടുക്കുകൊട്ടി
ജനന മരണ ദുഃഖമെല്ലാം മറന്നുപാടും ഞങ്ങളുടെ
ശരണം വിളിയേറ്റു വാങ്ങാന്‍ വാ
ഭക്തഹൃദയരാഗമേറ്റു പാടാന്‍ വാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts