ശരംകുത്തിയാലിന്റെ
ശരണമഞ്ജരി
Sharamkuthiyaalinte (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 09:56:59.
ശരം കുത്തിയാലിന്‍റെ ചോട്ടില്‍ ഞാന്‍ തീര്‍ക്കും
നറുമഞ്ഞു കൊണ്ടൊരു പര്‍ണ്ണാശ്രമം
ഇരുമുടി കെട്ടാക്കി എന്‍റെ ദുഃഖങ്ങളെ
അവിടെ സമര്‍പ്പിച്ചു തപസ്സിരിക്കും
സ്വാമി ശരണമയ്യപ്പാ മന്ത്രം ജപിച്ചിരിക്കും
സ്വാമി ശരണമയ്യപ്പാ മന്ത്രം ജപിച്ചിരിക്കും

ഒരു ഹോമകുണ്ഡത്തിന്‍ താമര പൂവിലെന്നെ
കരിവണ്ടുപോലെ ഞാന്‍ നേദിക്കും
കരിനീലപുകയുടുത്തു ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
കുളിര്‍ക്കാറ്റിന്‍ ചിറകില്‍ മലകയറും സാക്ഷാല്‍-
ഹരിഹര നന്ദന പ്രഭപുണരും
സ്വാമി ശരണം ശരണമെന്നെന്‍ കരള്‍ തുടിക്കും

കര്‍പ്പൂരമാമലയില്‍ മകരസംക്രമം വന്നു
കൈവിളക്കിന്‍ തിരിനാളം കൊളുത്തുമ്പോള്‍
ഉരുകി ഉരുകി തീരും ഈ ലോക ദുഃഖത്തില്‍
ഒരു തുള്ളിയായി ഞാന്‍ ഒഴുകിയെത്തും
സാക്ഷാല്‍ ഹരിഹര നന്ദന പ്രഭപുണരും സ്വാമി
ശരണം വിളികളുടെ കടലില്‍ മുങ്ങും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts