ഒന്നല്ല രണ്ടല്ല
ശരണമഞ്ജരി
Onnalla Randalla (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംപട്ദീപ്
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 09:55:38.
ഒന്നല്ല രണ്ടല്ല ഞങ്ങള്‍
സ്വാമീ ഒരു പറ്റമൊരു പറ്റം ഗദ്ഗദങ്ങള്‍
പൊന്നമ്പലമേട്ടില്‍ കൂടു കൂട്ടാന്‍ വരും
കണ്ണീര്‍ കിളികള്‍ തന്‍ തീര്‍ത്ഥാടനം..

കരിമല ചുറ്റി പറക്കുമ്പോള്‍ ഇരു-
ചിറകിലെ ഭാരത്താല്‍ തേങ്ങുമ്പോള്‍
ശരണാഗതരക്ഷകാ അയ്യപ്പാ..
തരണമേ ഞങ്ങള്‍ക്കഭയം
ജന്മ തിരകള്‍ക്കു മേലേ ഉദയം

കല്ലിട്ടു കല്ലിടാം കുന്നില്‍ ദുഃഖങ്ങള്‍
കല്ലിട്ടു പമ്പയില്‍ മുങ്ങുമ്പോള്‍
കരിമലയുടെ നാഥാ കലിയുഗ വരദാ
തരണമേ ഞങ്ങള്‍ക്കഭയം...
തവ ചരണമേ ഞങ്ങള്‍ക്ക് ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts