പൌർണ്ണമാസി
ശരണമഞ്ജരി
Pournamaasi (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2020 15:52:11.
പൗർണ്ണമാസി നെയ്യളക്കും കാട്...
പമ്പ പനിനീരൊഴുക്കും കാട്...
പണ്ടു പണ്ടേ പേരുകേട്ട കാട്...
പാടി പാടി മനസ്സേ ചാഞ്ചാട്...

കാട്ടുകിളികള്‍ ശരണം വിളിക്കും വഴിയിലൂടെ
കല്ലുകള്‍ കര്‍പ്പൂരമാവും വഴിയിലൂടെ
ഇരുമുടിയില്‍ പ്രാരബ്ധചുമടുമേന്തി ഞങ്ങളെല്ലാം
എരുമേലി പേട്ടതുള്ളി മുന്നില്‍ വരുന്നു
എടുത്ത ജന്മം ഇന്ന് നിന്‍റെ കാല്‍ക്കല്‍ വെയ്ക്കുന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..

കാട്ടാനകള്‍ വഴികാട്ടും വളവിലൂടെ
കാട്ടരളികള്‍ വിളക്കുനീട്ടും തിരിവിലൂടെ
കരളിലെ നെയ്ത്തേങ്ങയുമായി കണ്ണുനീരിലാറാടി
തിരുവടിയില്‍ വീണുടയാന്‍ ഞങ്ങള്‍ വരുന്നൂ
പരമപദ പൂവില്‍ കാണി പൊന്നുവെയ്ക്കുന്നൂ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts