വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എസ് ഗോപാലകൃഷ്ണ ശർമ്മ |
ഗാനരചന | എസ്ആർ രഞ്ജിത് |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | പൊന്നി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:16.
ഭക്തരെ കാത്തീടും അമ്മ പൂർണ പുണ്യപ്രദായിനി അമ്മ ആർത്തരായുള്ളവർക്കാശ്രയമാകുന്നു സർവസ്വമായുള്ളൊരമ്മ എന്നും ചോറ്റാനിക്കര വാഴുമമ്മ (ഭക്തരെ കാത്തീടും....) സംഗീത സാഹിത്യ സർവസ്വ സാരമേ ജ്ഞാനസ്വരൂപിണിയാകുമമ്മേ (2) പണ്ഡിത പാമര ഭേദമില്ലാതെ നീ ലക്ഷ്മിയായ് ദർശനമേകിടുന്നു (2) ലക്ഷ്മിയായ് ദർശനമേകിടുന്നു (ഭക്തരെ കാത്തീടും....) സന്ധ്യക്കു മറ്റൊരു സൂര്യനുദിച്ച പോൽ ശ്രീഭദ്രകാളിയായ് മേവുമമേ (2) ക്ഷുദ്രകർമ്മങ്ങളെ നിഷ്പ്രഭമാക്കിടും ഭദ്രയായ് കീഴ്ക്കാവിൽ വാഴുമമ്മേ (2) ഭദ്രയായ് കീഴ്ക്കാവിൽ വാഴുമമ്മേ (ഭക്തരെ കാത്തീടും....) | |