പുലർമഞ്ഞ്പോൽ നീ
എൻ ജീവനേ
Pularmanjupol Nee (Enjeevane)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കാർത്തിക്ക് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:16.

നന നാനനാനനാ നാ..ഹേയ്...
പുലർ മഞ്ഞു പോൽ നീയീ പൂവിന്റെ നെഞ്ചിൽ
നിന്നൊരു സൂര്യനാളമേറ്റുണരുന്നുവോ
ജന്മങ്ങളായ് വിണ്ണിൻ കണ്ണായ താരങ്ങൾ
മഴയേറ്റു രാവോരം മറയുന്നുവോ
പറയാതെ ഞാൻ പറയുന്നുവോ വിരഹം നിറഞ്ഞ വാക്കുകൾ
നിറ സന്ധ്യ പോൽ മിഴി പൂട്ടി നീ നിൽക്കവേ
ഹാ....മനസ്സിന്റെ തീരങ്ങൾ മഴവില്ലു പാടങ്ങൾ
അനുരാഗ കാലത്തേക്കലിയുന്ന നാൾ
പ്രണയാർദ്രമായ് നമ്മൾ പാടുന്ന പാട്ടെല്ലാം
ശലഭങ്ങളായ് വാനിൽ ഉയരുന്ന നാൾ
അലിയാതെ നാം അലിയുന്നുവോ
അറിയാതെ ഈ സ്വകാര്യമായ്
പിരിയില്ല നാം എൻ ജന്മ സാഫല്യമേ

നീ ആണെൻ പൗർണ്ണമി നിൻ ശ്വാസക്കാറ്റിൻ
സംഗീതം സാന്ദ്രമോ...
വെറുതേ ഈ വേനൽ നൊമ്പരം
എൻ ജീവനെ നീ എൻ സ്നേഹ സാന്ത്വനം
വിടരും വസന്തമേ മനസ്സിൻ പതംഗമേ
നന നാനനാനനാ

നീ ആണെൻ പൗർണ്ണമി നിൻ ശ്വാസക്കാറ്റിൻ
സംഗീതം സാന്ദ്രമോ
വെറുതേ ഈ വേനൽ നൊമ്പരം
എൻ ജീവനെ നീ എൻ സ്നേഹ സാന്ത്വനം
വിടരും വസന്തമേ മനസ്സിൻ പതംഗമേ

ആ....ആ...ആ...ആ...ആ..
നന നാനനാനനാ..
പ്രണയാർദ്രമായ് നമ്മൾ
പാടുന്ന പാട്ടെല്ലാം
ശലഭങ്ങളായ് വാനിൽ ഉയരുന്ന നാൾ
അലിയാതെ നാം അലിയുന്നുവോ
അറിയാതെ ഈ സ്വകാര്യമായ്
പിരിയില്ല നാം എൻ ജന്മ സാഫല്യമേ

വെറുതേ ഈ വേനൽ നൊമ്പരം
എൻ ജീവനെ നീ എൻ സ്നേഹ സാന്ത്വനം
വിടരും വസന്തമേ മനസ്സിൻ പതംഗമേ
നന നാനനാനനാ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts