നായാടി വരുവായ്
തൃത്താളം
Naayadi Varuvaay (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: March 08 2012 19:19:00.
 
നായാടി വരവായി മുമ്പേ
ഭൂതനം തിരയും പിമ്പേ
കാട്ടുകൂറയിടും കാവില്‍
തൃപ്പുറ്റയമ്മയ്ക്കു് താലപ്പൊലി
(നായാടി )
കുമ്പോടു തുമ്പിക്കരമോടിതാനകള്‍
വന്‍പുകളേറ്റും തൃപ്പുറ്റയില്‍
അന്‍പോടു ദേവിയനുഗ്രഹമരുളാന്‍
കുമ്പിടുമിന്നടിയങ്ങള്‍ മുദാ

കുംഭത്തിലൊന്നിനു കാട്ടുകൂറ
ഉത്സവമവസാനം ഞായറാഴ്ച
ഉയര്‍ന്നീടുമുജ്ജ്വലം തായമ്പക
കൂട്ടത്തില്‍ അണയും കാളവേല
(കുംഭത്തില്‍)

(അന്‍പോടു )

കരിവേലകെട്ടുന്ന വഴിപാടു്
കാര്യങ്ങള്‍ നോക്കുന്നു ചോറാരു്
കോമരമുണര്‍ത്തും നിലപാടു്
വേലകള്‍ അയക്കും ദേശമാരന്‍
(കരിവേല )

(അന്‍പോടു )

വേലകള്‍ ആറും സംഗമിക്കും
തൃപ്പാറ്റുകണ്ടത്തില്‍ സ്വീകരിക്കും
നാരികള്‍ താലം പൊലിച്ചു നില്‍ക്കും
വാദ്യങ്ങള്‍ അഞ്ചും പൊടിപൊടിക്കും
(വേലകള്‍ )

(അന്‍പോടു )
(നായാടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts