പട്ടും കുടമണിയും
ശ്രീലകം
Pattum Kudamaniyum (Sreelakham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:14.
 
പട്ടും കുടമണിയും
തുടി കൊട്ടും ഹൃദയവുമായി
പണ്ടാരക്കുതിരയിൽ ചാർത്താൻ
ആശകൾ സാക്ഷാത്കരിക്കാൻ
(പട്ടും കുടമണിയും...)

ഊരുവലം വെയ്ക്കും അമ്മയ്ക്കു നൽകാൻ
നാണയപ്പറ വഴിപാട് (2)
ദുരിതങ്ങളെല്ലാം ദൂരത്തു പോകാൻ
അമ്മയ്ക്കു പ്രിയമുള്ള വെടിക്കെട്ട് (2)
(പട്ടും കുടമണിയും...)

ഭഗവതിപ്പുഴയിൽ കുളിച്ചീറനോടെ
അരിയും പൂവും എറിയുമ്പോൾ (2)
പണ്ടാരക്കുതിരയ്ക്കു ശക്തി ലഭിക്കും
പൂരക്കാഴ്ചയ്ക്കമ്മ എഴുന്നള്ളും (2)
(പട്ടും കുടമണിയും...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts