ശാരദേന്ദു
ശ്രീലകം
Shaaradendhu (Sreelakham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.
 
ശാരദേന്ദു ശ്രീയണിഞ്ഞ മുഖവാഹിനി (2)
മിഴിയിണ കനിവേകി കഴലിണ തുണയായി
കാവശ്ശേരിയമ്മേ രൂപം വെളിവായി
(ശാരദേന്ദു........)

ആയിരങ്ങൾ കേഴുകയായി നോവു കണ്ണീരായി (2)
ദേവി കാരുണ്യഗീതമായി ഗാനഗംഗയായി (2)
താരങ്ങൾ താളത്തിൽ താലം നീട്ടും നേരം
ചൊടിയിലമൃതസ്മേരം നുകരുമാശ്രിത ലക്ഷം
(ശാരദേന്ദു........)

ജീവിതങ്ങൾ കുങ്കുമമായി കാൽക്കൽ വീഴുകയായി (2)
ദേവി വാത്സല്യ ദീപമായി സ്നേഹലോലയായ് (2)
പൂരം നാൾ മീനത്തിൽ പുണ്യം പെയ്യും കാവ്യം
നടയിലണയും ആരും അറിയുമീ ജന്മഹർഷം
(ശാരദേന്ദു........)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts