അമ്മേ നിൻ മുടി
ശ്രീലകം
Amme Nin Mudi (Sreelakham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.
 
അമ്മേ നിൻ മുടിയഴിഞ്ഞുലഞ്ഞു വീണുയർന്നൊരീ കാട്ടിൽ
അഴലുറഞ്ഞു തകരുമുള്ളു തേങ്ങിപ്പാടാം
നിൻ മുടിയഴിഞ്ഞുലഞ്ഞു വീണുയർന്നൊരീ കാട്ടിൽ
അഴലുറഞ്ഞു തകരുമുള്ളു തേങ്ങിപ്പാടാം
കേൾക്കാനൊരു ഭാവം കാട്ടീടുകയില്ലേ
കാവശ്ശേരിയമ്മേ ശ്രീ ഭദ്രേ അമ്മേ...

നീലാകാശത്താഴ്വാരത്തിൽ നീ സമ്മാനം തന്നീ ഭൂമി
ഞാനീ മണ്ണിൽ വിത്തും പാകി (2)
കൊടിയൊരു വേനലിൽ ഉരുകിയ വയലില്
കരിയണ വിളകളിതടിമുടിയിവനിൽ
ജീവിതഭീതിയുണർത്തി മനസ്സിതിൽ
ആയിരമമ്പു തറഞ്ഞു മുറിഞ്ഞു അമ്മേ
(നിൻ മുടി....)

ഏതോ ജന്മശാപം കൊണ്ടീ മാറാ ശോകഭാരം പേറി
തീരാനോവിൻ ഭൂവിന്നുള്ളിൽ(2)
പകലിലുമിരവിലും അലയുമൊരഗതിയിൽ
ഒരു തരി അലിവു പകർന്നീലാരും
ജീവിത സങ്കരവേദിയിലായുധമേറ്റു
പിടഞ്ഞു കിടന്നു വിളിപ്പൂ അമ്മേ
(നിൻ മുടി....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts