പ്രവാഹിനീ
കതിർമണ്ഡപം [M]
Pravaahinee (Kathirmandapam)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍ആര്‍ സോമശേഖരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.
 
പ്രവാഹിനീ ജീവിതമൊരു പ്രവാഹിനീ ..
പ്രപഞ്ചമിതിലൊരു പൂന്തോണി
പരമാണു യാത്രികര്‍ നാം (2)
പ്രവാഹിനീ മഹാപ്രവാഹിനീ
അനശ്വര പുഷ്പവസന്ത തീരത്തിലെ
അജ്ഞാത മണ്ഡപം തേടി (2)
തുഴഞ്ഞുപോകും ജലവീഥിയിലെ (2)
തീര്‍ത്ഥയാത്രികരല്ലോ നാം
പ്രവാഹിനീ മഹാപ്രവാഹിനീ

പ്രകൃതീശ്വരിയുടെ ലീലയിലവളൊരു
പ്രശാന്തസുന്ദരിയായ് മാറും
പ്രകോപനത്താല്‍ കാളിമ പൂണ്ടവള്‍
പ്രചണ്ഡ താണ്ഡവമാടുന്നു

തോണികള്‍ പലതും തകരും ചുഴിയില്‍
തുഴഞ്ഞു കയറാന്‍ ഉഴറും നാം
തീരം കാണാ തിരകളെ പോലെ
തീരാ ദു:ഖിതരല്ലോ നാം

പ്രവാഹിനീ ജീവിതമൊരു മഹാപ്രവാഹിനീ




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts