ചെമ്പഴുക്ക
ആദാമിന്റെ സന്തതികൾ
Chempazhukka (Adaminte Santhathikal)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംജോബ്‌ ,ജോര്‍ജ്ജ്
ഗാനരചനശ്രീമൂലനഗരം വിജയന്‍
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.

ഓ.. ഓ...

ചെമ്പഴുക്കക്കവിളില്‍ മന്ദഹാസം വിടര്‍ന്നു (2)
ചെമ്പകപ്പൂ വിരിഞ്ഞു സന്ധ്യയും വന്നണഞ്ഞു.. (2)
(ചെമ്പഴുക്കക്കവിളില്‍... )

എങ്ങു നിന്നെത്തുമെന്റെ മയിലാടന്‍ കിങ്ങിണി കൊച്ചുതത്ത.. (2)
മാണിക്യവീണ മീട്ടി കുറുങ്ങണ നാണംകുണുങ്ങി തത്ത.. (2)
(ചെമ്പഴുക്കക്കവിളില്‍... )

വാലിട്ടു മൈയ്യെഴുതാം മയില്‍‌പ്പീലിച്ചേലുള്ള കണ്ണു രണ്ടും.. (2)
കര്‍പ്പൂരവെറ്റ തിന്നു ചുമപ്പിക്കാം തത്തമ്മച്ചുണ്ട് രണ്ടും.. (2)

മുത്തശ്ശിക്കഥ പറയാം കവിളത്തു മുത്തം പകര്‍ന്നു തരാം.. (2)
മുക്കുറ്റിപ്പൂവിറുത്ത് നിനക്കൊരു മുക്കുത്തി ഇട്ടുതരാം.. (2)
(ചെമ്പഴുക്കക്കവിളില്‍... )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts