ഓണത്തുമ്പി
ആദാമിന്റെ സന്തതികൾ
Onathumpi (Adaminte Santhathikal)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനശ്രീമൂലനഗരം വിജയന്‍
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:13.

ഓണത്തുമ്പീ ഓടിവാ.. നാണം കൂടാതടുത്തു വാ... (2)
തേനും പാലും പഴവും കൂട്ടിയൊരൂണ് കഴിക്കാം ഓടിവാ... (2)
ഓണത്തുമ്പീ ഓടിവാ.. നാണം കൂടാതടുത്തു വാ...

ഓണക്കോടി ഉടുക്കണ്ടേ
നാലും കൂട്ടി മുറുക്കണ്ടേ.. (ഓണക്കോടി.. )
കുഞ്ഞിക്കണ്ണില്‍ മൈയ്യെഴുതീട്ടൊരു
സുന്ദരിയായി നടക്കണ്ടേ... (കുഞ്ഞിക്കണ്ണില്‍.. )

ഓണത്തുമ്പീ ഓടിവാ.. നാണം കൂടാതടുത്തു വാ...

ഓലപ്പീപ്പി വിളിക്കണ്ടേ.. ഓണക്കുമ്മി കളിക്കണ്ടേ.. (2)
ഉത്രാടക്കാറ്റൂതണ നേരം ഊഞ്ഞാലാടി രസിക്കണ്ടേ.. (2)

ഓണത്തുമ്പീ ഓടിവാ.. നാണം കൂടാതടുത്തു വാ...

കുഞ്ഞിതുമ്പപ്പന്തലിലെ മഞ്ഞല ഒഴുകണ നേരത്ത്.. (2)
മാവേലിപ്പെരുമാള് വരുമ്പം മാല ചാര്‍ത്താന്‍ പോകണ്ടേ.. (2)

ഓണത്തുമ്പീ ഓടിവാ.. നാണം കൂടാതടുത്തു വാ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts