പൊക്കാളിപ്പാടത്ത്
ആദാമിന്റെ സന്തതികൾ
Pokkaali Paadathu (Adaminte Santhathikal)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനജി ചേറായ്
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:12.

ഒന്നോ.. രണ്ടോ..
പൊക്കാളിപ്പാടത്ത് പുഞ്ചിരി കണ്ടപ്പാ
പൊന്നോണം വന്നല്ലാ മാളോരേ.. (പൊക്കാളിപ്പാടത്ത്.. )
ഉല്ലാസമായെന്നും എല്ലാരും ഉണ്ണുന്ന
പൊന്നോണം വന്നല്ലാ മാളോരേ... (ഉല്ലാസമായെന്നും.. )

കോടിപ്പുടവയുടുക്കാല്ലാ
കോരന് വയറു നിറയ്ക്കാല്ലാ.. (കൊടിപ്പുടവ.. )
അരവയറാക്കി കെട്ടിനിറുത്തിയ
അരയും മുഴുവന്‍ അഴിക്കാല്ലാ.. (അരവയറാക്കി.. )

മാവേലിത്തമ്പുരാന്‍ പാതാളനാട്ടീന്നു
മാളോരെ കാണാനായ് വരണുണ്ടേ...
ആണ്ടിലൊരിക്കലീ മക്കളെ കാണാനായ്
ആ വല്യ തമ്പുരാന്‍ വരണൊണ്ടേ...

കുളിയും കഴിഞ്ഞൊരാ കുറിയും തൊട്ട്
നടുമുറ്റത്തോരോ പൂക്കളവും ഇട്ട്.. (കുളിയും.. )
പുതുപുത്തന്‍ പുടവകള്‍ അണിഞ്ഞൊരുങ്ങി
പുതുക്കത്തില്‍ കൈകൊട്ടി കളിച്ചു പാടി
എതിരേല്‍ക്കാം മാവേലിത്തമ്പുരാനെ..
എതിരേല്‍ക്കാം മാവേലിത്തമ്പുരാനെ..
എതിരേല്‍ക്കാം മാവേലിത്തമ്പുരാനെ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts