തൊട്ടാവാടി പൂ പോലെ
മത്സരം
Thottavaadi Poo Pole (Malsaram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:12.
 
തൊട്ടാവാടിപ്പൂ പോലെ
തൊട്ടാലുരുകും വെണ്ണ പോലെ
തുമ്മിയാൽ തെറിക്കുന്ന മൂക്കുമായ് പണ്ടൊരു
തമ്പുരാനീ നാടു വാണിരുന്നു
(തൊട്ടാവാടി...)

മൂക്കിന്റെ തുമ്പത്തു ദേഷ്യം രാജനു
മുക്കണ്ണനെപ്പോലെ കോപം
വിലയ്ക്കു വാങ്ങിയ ഗൗരവമാരോടോ
വെറുതേ നടിക്കും മൗനം
(തൊട്ടാവാടി...)

കാറ്റു നിറച്ചൊരു ബലൂൺ പോലെ
മുഖത്ത് വീർപ്പിച്ചു വെച്ച കപടഭാവം
പ്രിയകാമുകിയുടെ മിഴിമുനയേറ്റപ്പോൾ
ഗൗരവം ചോർന്നു പോയി
(തൊട്ടാവാടി...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts