അംബരമുറ്റത്ത്
വെളുത്ത പിശാചുക്കൾ
Ambara Muttathu (Velutha Pishachukkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനഫാ ഫൌസ്ടിന്‍ കപ്പൂച്ചിന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:11.

അംബരമുറ്റത്ത്‌ അമ്പിളിയുമൊത്ത്
ആയിരം താരകക്കുഞ്ഞുങ്ങള്‍.. വെള്ളി താരകക്കുഞ്ഞുങ്ങള്‍..
പള്ളിയുറങ്ങുന്ന പൈതലെ കാണുവാന്‍
കണ്ണും തിരുമ്മി കാത്തിരുന്നു.. കാത്തിരുന്നു...

കിഴക്കു നിന്നൊരു കാറ്റു വന്നു
പാതിരാപ്പൂക്കള്‍ ഉണർന്നെണീറ്റു..
ഒട്ടകത്തിന്റെ കുളമ്പടി കേട്ടു
പാതിരാപ്പൂക്കള്‍ ഉണർന്നെണീറ്റു...
(അംബരമുറ്റത്ത്... )

പൊന്നിന്‍ കിരീടമണിഞ്ഞു വരുന്നല്ലോ
മന്നവര്‍ കിഴക്കുന്നു മൂന്നു പേര്‍.. (പൊന്നിന്‍.. )
മുന്നിലായ് വാനത്തില്‍ നീങ്ങുന്ന താരത്തെ
കണ്ണു പറിക്കാതെ നോക്കിയണഞ്ഞു...
(അംബരമുറ്റത്ത്‌... )

താരങ്ങള്‍ നോക്കി ഒരുണ്ണിയെ കണ്ടു
താമരപ്പൂവൊത്തൊരുണ്ണിയെ കണ്ടു
താഴെയിറങ്ങുന്നു താണു വണങ്ങുന്നു
താലത്തില്‍ കാഴ്ചകള്‍ അര്‍പ്പിക്കുന്നു...
(അംബരമുറ്റത്ത്‌... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts