കന്യാകുമാരികേ
നിറമാല
Kanyakumarike (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:39:30.
 
കന്യാകുമാരികേ ദേവി
കൃപാവരം തന്നാലും അംബികേ
(കന്യാകുമാരികേ )
എല്ലാം അറിയുന്ന നിന്‍ മൃദുസ്മേരമെന്‍
പൊള്ളും കരളില്‍ കുളിരാകണേ
കന്യാകുമാരികേ

(കന്യാകുമാരികേ )

കല്ലോലഭേരിയാല്‍ പാടുന്നു സാഗരം
നിന്നപദാനങ്ങള്‍ ദേവി
(കല്ലോല )
കന്യാകുമാരികേ നിന്‍ കടക്കണ്ണില്‍ ഞാന്‍
കാണ്മതു കാരുണ്യമല്ലേ
കന്യാകുമാരികേ

(കന്യാകുമാരികേ )

കാഞ്ചനതാരകം വെണ്ണിടും വൈരക്കല്‍
മഞ്ജുളനാസികമൂക്കൂത്തി തന്‍
(കാഞ്ചന )
കാന്തിയില്‍ നിന്നൊരു പൂത്തിരിയെന്‍
മനക്കാമ്പില്‍ കൊളുത്തുകയില്ലേ
കന്യാകുമാരികേ

(കന്യാകുമാരികേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts