കുമ്പിടുന്നു
നിറമാല
Kumbidunnu (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:43:52.
 
ശംഭോശങ്കരഗൗരിപതേ
ശിവശങ്കരപാഹിഗൗരിപതേ
(ശംഭോ )

കുമ്പിടുന്നു ഞങ്ങള്‍ ശങ്കരതൃപ്പാദം
സാന്ത്വനമരുളീടാന്‍ സന്ധ്യകളില്‍
(കുമ്പിടുന്നു )
സങ്കടനൈവേദ്യം അര്‍പ്പിക്കും ഞങ്ങള്‍ക്കു്
ശംഭോമഹാദേവാ നീ ശരണം

(കുമ്പിടുന്നു )

കൂവളമാല്യങ്ങള്‍ ചാര്‍ത്തി അഹോരാത്രം
തൂവിയ കണ്ണുനീര്‍ധാരകളാല്‍
(കൂവള )
മനസ്സിന്നാശാകല്‍ദീപം തെളിക്കും
മഹസ്സേ ശിവനേ നമാമ്യഹം
ശംഭോമഹാദേവാ നീ ശരണം

(കുമ്പിടുന്നു )

കൈലാസനാഥന്റെ കാരുണ്യം ഞങ്ങള്‍ക്കു്
കൈവല്യദായകാ ഏകാശ്രയം
(കൈലാസ )
കല്‍മഷങ്ങളകറ്റി സുഖശാന്തിയേകും
മഹസ്സേ ശിവനേ നമാമ്യഹം
ശംഭോമഹാദേവാ നീ ശരണം

(കുമ്പിടുന്നു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts