എന്റെ അടുത്ത് നിൽക്കുവാൻ
തിരുവചനം
Ente aduthu nilkkuvan (Thiruvachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി ,ഫാദർ പനച്ചിക്കൽ ,ടോമിന്‍ ജെ തച്ചങ്കരി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:10.
ലാ ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ

എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുൾമുടി അവൻ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരൻ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം

ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ

ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ

ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു

അഞ്ചപ്പം അയ്യായിരങ്ങൾക്കന്നവനേകിയതും
കാനായിൽ കല്യാണത്തിനു വീഞ്ഞൊരുക്കിയതും
ഗുരുവല്ലേ കൃപയല്ലേ
കുരിശേറുമ്പോൾ ചെയ്തതും ത്യാഗമല്ലേ
ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാൻ കുരിശുമുദ്ര മതി

എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുൾമുടി അവൻ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരൻ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം
എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ

ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ

ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ

ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീർപ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു

അന്ധന്റെ കണ്ണുകൾക്കവൻ കാഴ്ചയേകിയതും
രോഗങ്ങൾ കാരുണ്യത്താൽ സൗഖ്യമാക്കിയതും
അവനല്ലേ ഗുരുവല്ലേ
മുറിവേൽക്കുമ്പോൾ ചൊന്നതും നന്മയല്ലേ
ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം
ഇനി മനുഷ്യപുത്രന്റെ ചുടുനിണത്തിന്റെ പൊരുളറിയുക നാം

എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുൾമുടി അവൻ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരൻ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം

എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുൾമുടി അവൻ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരൻ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം

എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ
എന്റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
(ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts