ബലിയായ്
തിരുവചനം
Baliyaay (Thiruvachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി ,ഫാദർ പനച്ചിക്കൽ ,ടോമിന്‍ ജെ തച്ചങ്കരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:10.
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാർദ്രഗാനം
അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം

ഇരുൾവീഴും പാതയിൽ മെഴുതിരിനാളമായ്‌
തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ
നാദമായ്‌ രൂപമായ്‌ വിശ്വചേതോശിൽപ്പിയായ്‌
ദുഃഖമെല്ലാം ഏറ്റുവാങ്ങും നിർധനന്റെ മിത്രമായ്‌
ഈ പ്രാർത്ഥന കേൾക്കുമോ ഈ അർത്ഥന കാണുമോ
അഭയമേശുവിലനുദിനം

ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാർദ്രഗാനം

പതിതന്റെ പാട്ടിലും പരിശുദ്ധഭാവമായ്‌
നിറയുന്ന പുണ്യമേ പരമദയാനിധേ
യാഗമായ്‌ സ്നേഹമായ്‌ ഏകരക്ഷാമാർഗ്ഗമായ്‌
പാപഭൂവിൽ വീണുകേഴും ദുഃഖി‍തന്റെ നാഥനായ്‌
ഈ യാചന കേൾക്കുമോ ഈ വേദന കാണുമോ
ശരണമേശുവിലനുദിനം

ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാർദ്രഗാനം
അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts