സംക്രമസന്ധ്യ ദീപാരാധനക്ക്
ഭൈരവി
Sankramasandhya Deeparadhanakku (Bhairavi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:09.
 
സംക്രമസന്ധ്യ ദീപാരാധനയ്ക്കു
സൗന്ദര്യലഹരിയായ് ഒരുങ്ങുന്നു (2)
അമ്മ പൊന്മണിവാതിൽ ചാരി
സ്വർണ്ണ ഗോളക ചാർത്തി
മിന്നൽ പൂത്താലിയണിഞ്ഞൊരുങ്ങുന്നു
ഞാനെന്നും തൊഴുതു വിളിക്കുന്നു
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ (2)

അസ്തമിക്കും സൂര്യൻ അമ്മയ്ക്കു നെറ്റിയിൽ
മറ്റൊരു തിലകമായ് ഉദിക്കുന്നു (2)
മാനത്തെ ചന്ദ്രനും താരങ്ങളും കൂടി
താഴത്തു വന്നു നട കാക്കുന്നു
ചോറ്റാനിക്കരയിലെ ദീപാരാധനയ്ക്ക്
കാത്തു നില്പൂ ദേവലോകം
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ (2)
(സംക്രമ സന്ധ്യാ...)


അഷ്ടപദിപ്പാട്ടും കേളിയും മുഴങ്ങുന്നു
ചിത്തങ്ങൾ ഇടയ്ക്കയായ് തുടിക്കുന്നു (2)
പെട്ടെന്നു നട തുറന്നമ്മ നിന്നരുളുന്നു
മറ്റൊരു സ്വർല്ലോകം തെളിയുന്നു
ചോറ്റാനിക്കര ദേവി പവൻമാറ്റിൽ കർപ്പൂരം
നൂറ്റൊന്നു തിരി വെച്ചു വണങ്ങുന്നു
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ (2)
(സംക്രമ സന്ധ്യാ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts