ആകാശപ്പൂമരക്കൊമ്പത്ത്
ഭൈരവി
Aakashapoomarakombathu (Bhairavi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:09.
 
ആകാശപ്പൂമരക്കൊമ്പത്ത്
ഭൂമിയാം താമരത്തൊട്ടിലിട്ടു
ജീവനെ പാടിയുറക്കുന്നൊരീശ്വരീ
നീയെന്റെ നീലാംബരീ
നീയെന്റെ നീലാംബരീ
(ആകാശപ്പൂമര.......)

അമ്മ ചിരിച്ചാലോ പൂനിലാവ്
കണ്ണൊന്നടച്ചാൽ കറുത്ത വാവ് (2)
ചുറ്റുവിളക്കു കൊളുത്തുവാനായിരം
നക്ഷത്രമമ്മയ്ക്ക് മൺ ചെരാത്
നക്ഷത്രമമ്മയ്ക്ക് മൺ ചെരാത്
(ആകാശപ്പൂമര.......)

ചോറ്റാനിക്കര മകം തൊഴുതിട്ട്
ആറ്റുനോറ്റുണ്ണിയുണ്ടായിട്ട് (2)
എന്നിനി ഉണ്ണിയ്ക്ക് ചോറൂൺ
പൊന്നിന്റെ ചരടിട്ട് നൂലുകെട്ട്
പൊന്നിന്റെ ചരടിട്ട് നൂലുകെട്ട്
(ആകാശപ്പൂമര.......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts