വയനപ്പൂ
ജീനിയസ്
Vayanappoo (Genius)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവെണ്മണി വിജയകുമാർ ,കൊച്ചിൻ രാജപ്പൻ
ഗാനരചനഎം സി രാജശേഖരൻ
ഗായകര്‍അമ്മിണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:08.

വയനപ്പൂമണം പേറി വരുന്ന കാറ്റേ
എന്റെ മനസ്സിന്റെ മണവാളന്‍ എവിടെയുണ്ട്
മൊഞ്ചുള്ള മുഖമുണ്ട്
പുഞ്ചിരിക്കും കൺകളുണ്ട്
നെഞ്ചിനു വിരിവുണ്ട്
കണ്ടുവോ നീ... കാറ്റേ കണ്ടുവോ നീ...
വയനപ്പൂമണം പേറി വരുന്ന കാറ്റേ...

എഴുതിരി കൊളുത്തി ഹൃദയത്തിലെതിരേല്‍ക്കാന്‍
മിഴി പൂട്ടാതിരവെല്ലാം കാത്തിരുന്നു
മാറത്തു മിഴി താഴ്ത്തി ദേഹത്ത് കുളിര്‍ കോരും
മാനസേശ്വരനെ നീ കണ്ടുവോ കാറ്റേ.. നീ കണ്ടുവോ കാറ്റേ...
(വയനപ്പൂമണം... )

ഇരുളിലെന്നാത്മാവില്‍ അണിയറരത്നങ്ങള്‍
പരതുന്ന കരം തേടി
തപസ്സിരിപ്പൂ കാറ്റേ തപസ്സിരിപ്പൂ..
ഇരുളിലെന്‍ മേനിയില്‍ വിരലിലാല്‍ ഇക്കിളി
പുകയുന്ന നേരവും കാത്തിരിപ്പൂ.. കാറ്റേ.. കാത്തിരിപ്പൂ...
(വയനപ്പൂമണം... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts