ആരംഭം തുളുമ്പും
മൈലാഞ്ചി പാട്ടുകൾ വാല്യം IV
Aarambam Thulumbum (Mylanchi Pattukal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനഎസ്‌എം കോയ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 27 2012 06:53:34.

ആരംഭം തുളുമ്പും ചെങ്കതിര്‍ മുഖം മാറും കണ്ട്
നേരമ്പോക്കറിയാതെ ഞാനേ.... നിന്നില്‍
ആനന്ദിച്ചാശിക്കുന്ന മലര്‍ വിരിഞ്ഞതിലൂറും
തേനൊന്നു കുടിച്ചിടുവാനേ....

തേനിമ്പക്കനിയാളോടുള്ളിലെനിക്ക് നിറഞ്ഞ്
പ്രേമത്തിന്‍ മരുന്നൊരു തുള്ളി തരുവാന്‍ പറഞ്ഞ്...
സാരം വെച്ചെടുത്താലും കള്ളികളെല്ലാം പൊളിഞ്ഞ്..
താമരപ്പൂവൊരു വാക്കും മിണ്ടിയതില്ല തിരിഞ്ഞ്....
കണ്ണാളേ,പല്ലു മുത്തു നിരത്തതിനൊത്തൊരുനിത്തൊരു പെണ്ണാളേ...
നിന്‍റെ തേനെഴും പവിഴച്ചിരിയും ഞാനൊരിറ്റിനുണച്ചിടുമിന്നു,
മുത്തേ..മുഹബ്ബത്തിന്‍റെ സത്തേ..പുന്നാരക്കുട്ടി തത്തേ.....
ക്ഷണമെനിക്കു നല്ലൊരു മറുപടി തന്നിടുവേ നീ
മുല്ല മണര്‍മണമുള്ളൊരു പൂവില്‍....
മാഞ്ഞാലം കൊഞ്ചി കൊഞ്ചി കണ്ണും വെട്ടിച്ചെന്നെ കണ്ടാല്‍
പാഞ്ഞൊളിച്ചീടുന്നെന്തിനാണ്‌ ,നിന്‍റെ
മാരനായ് എടുക്കുവാന്‍ എന്നെ പറ്റുന്നില്ലെങ്കില്‍ പിന്നാ-
രാണീയുലകത്തില്‍ തേനേ..

കാഞ്ഞിരക്കുരുവാക്കി എന്നെ നീ ഒട്ടും തള്ളണ്ടാ.......
കാണാന്‍ മൊഞ്ചുണ്ടെന്നെച്ചു നിന്നിടം വിട്ടു തുള്ളണ്ടാ....
മാഞ്ഞീടാത്തടയാളം വന്നീ വെട്ട് കൊള്ളണ്ടാ..
മണിക്ക്യ കല്ലോടിശ്കില്‍ വന്നീ മൊട്ട് നുള്ളണ്ടാ..
തഞ്ചത്തീ അരബിംബമലര്‍ത്ത മുഖത്തിലു സുന്ദരമൊഞ്ചത്തീ
നിന്‍റെ തേനെഴും പവിഴച്ചിരിയൊന്ന് ഞാനൊരിറ്റിനുണച്ചിടുമിന്നു,
മുത്തേ.. മുഹബ്ബത്തിന്‍റെ സത്തേ.. പുന്നാരക്കുട്ടി തത്തേ.....
ക്ഷണമെനിക്കു നല്ലൊരു മറുപടി തന്നിടുവേ നീ
മുല്ല മണര്‍മണമുള്ളൊരു പൂവില്‍....
മാഞ്ഞാലം കൊഞ്ചി കൊഞ്ചി കണ്ണും വെട്ടിച്ചെന്നെ കണ്ടാല്‍
പാഞ്ഞൊളിച്ചീടുന്നെന്തിനാണ്‌,നിന്‍റെ
മാരനായ് എടുക്കുവാന്‍ എന്നെ പറ്റുന്നില്ലെങ്കില്‍ പിന്നാ-
രാണീയുലകത്തില്‍ തേനേ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts