കരയാനും പറയാനും
മൈലാഞ്ചി പാട്ടുകൾ വാല്യം IV
Karayanum Parayanum (Mylanchi Pattukal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:03.
 
കരയാനും പറയാനും മനം തുറന്നിരക്കാനും
നീയല്ലാതാരുമില്ല കോനേ എന്റെ
കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
ചൊരിയേണമെന്റെ തമ്പുരാനേ
(കരയാനും...)

നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേ
നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ
നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ
നി‌യമത്തും റ‌ഹ്‌മത്തും നിറയ്ക്കെന്റെ പരനേ
പരമ ദയാപരനായൊരു സുബ്‌ഹാനേ
എന്‍ ഖല്‍ബിനുള്ളില്‍ പടരും വേദന തീര്‍ക്ക് നീ റഹ്‌മാനേ
അല്ലാഹുവല്ലാതാരുമില്ലൊരു രക്ഷയെനിക്ക്
ആദിയോനെ ഇന്നെനിക്ക്
(കരയാനും...)

ആകാശം ഭൂമിയെല്ലാം പടയ്ത്ത് നീ ഭരിച്ച്
അളവറ്റോരത്ഭുതങ്ങള്‍ അവയില്‍ നീ നിറച്ച്
എല്ലാം നിന്‍ ഖുദ്‌റത്തിന്‍ കരങ്ങളാല്‍ ചലിച്ച്
ഖല്ലാഖിന്‍ ഖദിരോര്‍ത്തിട്ടെന്റെ മനം തുടിച്ച്
എത്തിറയെത്തിറ അനന്തഗോളങ്ങള്‍ ഈ ദുനിയാവില്‍
കണ്ണിനു കാണാത്തായിരം തന്ത്രങ്ങള്‍
എല്ലാം അമൈത്ത് പരിപാലിക്കും പെരിയവനള്ളാ
ആലിമുല്‍ ഗൈബായവനള്ളാ
(കരയാനും...)

ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയും
ഓര്‍ക്കുമ്പോള്‍ മനതാരില്‍ ഭയം വന്ന് നിറയും
മഹ്‌ഷറ സഭയില്‍ ഞാന്‍ ഒരിക്കല്‍ ചെന്നണയും
മന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം തന്ന് കനിയൂ
ഇല്‍മിന്‍ വെള്ളി വെളിച്ചം കാണിക്ക്
ഇടറാതെ ഖല്‍ബില്‍ ഈമാനൂട്ടി നീ എന്നെ നടത്തിക്ക്
യാ ഇലാഹീ നീയാണെല്ലാത്തിനും രക്ഷാ
എന്തിനാണീ അഗ്നിപരീക്ഷാ
(കരയാനും...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts